ദേശീയം

മഹാരാഷ്ട്രയിൽ കോവിഡ് രോ​ഗികൾ 23,000 കടന്നു; 24 മണിക്കൂറിനിടെ 36 മരണം; ഇന്ന് മാത്രം രോ​ഗം സ്ഥിരീകരിച്ചത് 1230 പേർക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 23,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36 പേരാണ് സംസ്ഥാനത്ത് മരിച്ചത്.  1230 പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 868 പേർ കോവിഡ് ബാധിച്ച് മരിച്ചതായി തിങ്കളാഴ്ച മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 14,521 പേർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിൽ ഇതുവരെ 528 ജീവനുകൾ നഷ്ടമായി.

തിങ്കളാഴ്ച മാത്രം മുംബൈയിൽ 20 പേർ മരിക്കുകയും പുതിയതായി 782 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 4786 പേർക്ക് ഇതുവരെ രോഗം ഭേദമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്