ദേശീയം

അജയ് ദേവഗൺ ചിത്രത്തിലെ രംഗമനുകരിച്ച് എസ് ഐ; വിഡിയോ വൈറൽ, 5000 രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ബോളിവുഡ് നടൻ അജയ് ദേവഗൺ ചിത്രത്തിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന് പിഴ. മധ്യപ്രദേശിലെ ദമോഹ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മനോജ് യാദവാണ് സിനിമാരംഗം അനുകരിച്ച് പുലിവാല് പിടിച്ചത്. റോഡിലൂടെ ഒരേ വേഗത്തിൽ നീങ്ങുന്ന രണ്ട് കാറുകൾക്ക് മുകളിൽ കാലുകൾ വെച്ച് നീങ്ങുന്ന എസ് ഐ മനോജിനെയാണ് വിഡിയോയിൽ കാണുന്നത്. 

ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലെ ഒരു രംഗമാണ് മനോജ് യാദവ് അനുകരിച്ചത്. പൊലീസ് യൂണിഫോമിലാണ് അദ്ദേഹം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വിഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറുമുണ്ട്. നടനല്ല, സബ് ഇൻസ്‌പെക്ടറാണ്...!!എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായി. ഇതോടെ എസ് ഐയുടെ പ്രകടനത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി ഉത്തരവിട്ടു. 

ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള പ്രവർത്തികൾ ന്യായീകരിക്കാനാകില്ല എന്നാണ് കമന്റുകളിലേറെയും. മനോജിനെ സ്‌റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പുറമേ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?