ദേശീയം

വന്ദേഭാരത് രണ്ടാം ഘട്ടം 16 മുതല്‍ 22 വരെ; 31 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ഈ മാസം 16 മുതല്‍ 22 വരെ നടക്കും. 31 രാജ്യങ്ങളില്‍ നിന്നായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. 149ഓളം വിമാന സര്‍വീസുകളാണ് ഉണ്ടാകുക. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കൊപ്പം മറ്റ് രാജ്യങ്ങെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളും പരിഗണനയിലുണ്ട്. 

കേരളത്തിലേക്ക് മാത്രം 19 രാജ്യങ്ങളില്‍ നിന്ന് ആളുകളെത്തും. യുഎസ്എ, യുഎഇ, സൗദി അറേബ്യ, യുകെ, ഒമാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, യുക്രൈന്‍, ഖത്തര്‍, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പെയ്ന്‍സ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, കുവൈറ്റ്, തജിക്കിസ്ഥാന്‍, ബഹ്‌റൈന്‍, അര്‍മേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരിക്കും കേരളത്തിലേക്ക് വിമന സര്‍വീസ്. 

രണ്ട് ഘട്ടമായുള്ള രക്ഷാ ദൗത്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു