ദേശീയം

വട്ടപ്പൂജ്യം;  നരേന്ദ്രമോദിയുടെ 20 ലക്ഷം പാക്കേജിനെതിരെ മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാജ്യത്ത് ബുധനാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ആളുകള്‍ക്ക് വലിയ ആശ്വാസമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണെന്ന് മമത പറഞ്ഞു.

പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായി ഒന്നും ചെലവഴിച്ചിട്ടില്ല. പണം കൈമാറുന്നില്ല. കോവിഡ് പ്രതിരോധത്തിനു പോലും പണം നീക്കിവെച്ചിട്ടില്ലെന്നും മമത പറഞ്ഞു.നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത. ഇത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. അവര്‍ ആളുകളെ വഞ്ചിക്കുന്നു. ഫെഡറല്‍ ഘടനയെ തന്നെ തകിടം മറിക്കുകയാണ് മമത പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക ഉത്തേജനത്തിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കുയും ചെയ്തു. കേന്ദ്രീകൃത പരിപാടികള്‍ പെരുപ്പിച്ച് കാട്ടി സാമ്പത്തിക പാക്കേജിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണ് ചെയ്തതെന്ന് മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു