ദേശീയം

ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ മാത്രം കോവിഡ് രോഗികള്‍ അരലക്ഷം കടന്നു; ആശങ്ക

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81,970  ആണ്. അതില്‍ അരലക്ഷം പേരും രാജ്യത്തെ പത്ത് നഗരങ്ങളിലുള്ളവരാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ, പൂനെ, താനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, സൂറത്ത് എന്നിവയാണ് പത്ത് നഗരങ്ങള്‍. ഇവിടെ മാത്രം ഇതുവരെ 50,107 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.


മുംബൈയില്‍ മാത്രം 16,738 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. മൂംബൈയെ കൂടാതെ മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളായ പൂനെയും താനെയും അഞ്ചും ആറും സ്ഥാനങ്ങളില്‍. പൂനെയില്‍ 3314 പേര്‍ക്കും താനെയില്‍ 3287 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.


ഡല്‍ഹിയാണ് കോവിഡ് ബാധിതര്‍ കുടുതലുള്ള രണ്ടാമത്തെ നഗരം. അവിടെമാത്രം 8470 രോഗബാധിതരാണുള്ളത്. മൂന്നാമത് അഹമ്മദാബാദാണ്. അവിടെ 6910 പേര്‍ക്കാണ് കോവിഡ്. ഗുജറാത്തിലെ തന്നെ മറ്റ് പ്രധാന നഗരമായ സൂറത്താണ് പത്താം സ്ഥാനത്ത്. 983 കേസുകളാണ് ഇതുവരെ സ്ഥിരികരിച്ചത്. 

നാലാമത് ചെന്നൈയാണ്. ചെന്നൈയില്‍ മാത്രം 5637 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയതത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം തമിഴ്‌നാടാണ്. ഏഴാമത് ഇന്‍ഡോറാണ്. അവിടെ 2238 പേരാണ് രോഗബാധിതര്‍. എട്ടും ഒന്‍പതും സ്ഥാനങ്ങളില്‍ ജയ്പൂരും കൊല്‍ക്കത്തയുമാണ്. ജയ്പൂരില്‍ 1373 പേരും കൊല്‍ക്കത്തയില്‍ 1157 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 3967പേര്‍ക്ക്. ഇതേടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 81,970ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നൂറുപേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ മരണം 2649. 51,401പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,820പേര്‍ രോഗമുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'