ദേശീയം

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ 10,000 കടന്നു; ഇന്ന് 385 കേസുകള്‍;  മരണം 71 ആയി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 385 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,018 ആയി. ഇന്ന് മാത്രം തമിഴ്‌നാട്ടില്‍ മരിച്ചത് അഞ്ച് പേരാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 71 ആയി.

ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉള്‍പ്പടെ സംസ്ഥാനത്ത്  സജീവമായ 7,435 കേസുകളാണുള്ളത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 385 പേരില്‍ മാലി ദ്വീപില്‍ നിന്നെത്തിയ ആറ് പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 40 പേരും ഗുജറാത്തില്‍ നിന്നെത്തിയ രണ്ടുപേരും കര്‍ണാടകത്തില്‍ നിന്നെത്തിയ ഒരാളുമുണ്ട്.

ഇന്ന് അയച്ച 11, 672 സാമ്പിളുകള്‍ ഉള്‍പ്പടെ ഇതുവരെ 3,03, 104 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇന്ന് രോഗം സ്ഥീരികരിച്ചവരില്‍ 253 പേര്‍ പുരുഷന്‍മാരും 181 പേര്‍ സ്ത്രീകളുമാണ്. മൊത്തം രോഗികളില്‍ 6,642 പേര്‍ പുരുഷന്‍മാരും 3,463 പേര്‍ സ്ത്രീകളും മൂന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സുമുണ്ട്. ഇന്ന് മാത്രം 359 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതുവരെ 2,599 പേര്‍ രോഗമുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി