ദേശീയം

എല്ലാവരും ഒത്തൊരുമയോടെ; കോവിഡിന് എതിരായുള്ളത് യോജിച്ച പോരാട്ടമെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്കു പിന്തുണ അറിയിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റിലാണ് മോദിയുടെ നിര്‍ദേശം.

''നാം എല്ലാവരും ചേര്‍ന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. ഇത്തരം സമയങ്ങളില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയെന്നത് പ്രധാനമാണ്'' -മോദി പറഞ്ഞു.

മാഹാമാരിക്കെതിരായ പോരാട്ടത്തില്‍ യുഎസ് ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് ഇന്നലെ ട്രംപ് അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ നല്‍കി സഹായിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിന് മോദി നന്ദി അറിയിച്ചു.

വാക്‌സിന്‍ കണ്ടെത്തുന്നതിലും യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി