ദേശീയം

കല്‍ക്കരി, വ്യോമയാനം, വൈദ്യുതി വിതരണം, പ്രതിരോധം, ആണവോര്‍ജം; കൂടുതല്‍ മേഖലകളില്‍ സ്വകാര്യവത്കരണം, ഐഎസ്ആര്‍ഒയിലും സ്വകാര്യ പങ്കാളിത്തം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നയപരമായ മാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടം. കൂടുതല്‍ മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാക്കും. കല്‍ക്കരി, ധാതുഖനനം, വൈദ്യുതി വിതരണം, വ്യോമയാനം, ബഹിരാകാശം ഉള്‍പ്പെടെയുള്ള മേഖലകള്‍ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കും. 

വളര്‍ച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്, നിക്ഷേപ സൗഹൃദമാക്കാനായി നയലഘൂകരണം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കല്‍ക്കരി മേഖലയില്‍ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. കല്‍ക്കരി ഖനനം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് കീഴിലെന്ന നിലപാട് തിരുത്തും. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കും. അമ്പത് കല്‍ക്കരി പാടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നല്‍കും. ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. മുന്‍ പരിചയം വേണമെന്നത് യോഗ്യത മാനദണ്ഡമില്ല. കല്‍ക്കരി നീക്കത്തിന് 50,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 

ധാതു ഖനനവും സ്വാക്യവത്കരിക്കും. 500 ഖനികള്‍ ലേലത്തിന് വയ്ക്കും. അലുമിനിയം, കല്‍ക്കരി മേഖലയില്‍ സംയുക്ത ഖനനം നടത്താം. ഒരേ കമ്പനിക്ക് തന്നെ ധാതു ഉത്പാദനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാം. 

ആയുധ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49ല്‍ നിന്ന് ഉയര്‍ത്തി 71 ശതമാനമാക്കി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ആയുധ നിര്‍മ്മാണ ശാലകള്‍ ആരംഭിക്കാം. ആഭ്യന്തര വിണിയില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രത്യേക ബജറ്റ് വിഹിതം.ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് കോര്‍പ്പറേറ്റ് വത്കരിക്കും. കോര്‍പ്പറേറ്റ് വത്കരണം എന്നാല്‍ സ്വകാര്യ വത്കരണമെന്ന് മന്ത്രി പറഞ്ഞു. 

ആറ് വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കും. ഇതുവഴി എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വലിയ ലാഭമുണ്ടാകും. നിലവില്‍ അറുപത് ശതമാനം മാത്രമാണ് രാജ്യത്ത് വ്യോമ മേഖല ഉപയോഗിക്കുന്നത്. കൂടുതല്‍ മേഖല തുറന്നുകൊടുക്കും. ഇതുവഴി 1000കോടി രൂപ കമ്പനികള്‍ക്ക് ലാഭിക്കാന്‍ കഴിയും.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോഡ് ഷെഡ്ഡിങ് വന്നാല്‍ വിതരണ കമ്പനികള്‍ക്ക് പിഴ ചുമത്തും. 

ബഹിരാകാശ രംഗത്തും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഉപയോഗിക്കാം. പര്യവേഷണം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കും. 

ആണവോര്‍ജ രംഗത്ത് ചില മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. മെഡിക്കല്‍ ഐസോടോപ്പുകളുടെ വികാസത്തിന് പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്