ദേശീയം

തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രിയങ്കയുടെ 500 ബസുകള്‍; നാളെ രാവിലെ ഉത്തര്‍പ്രദേശിലെത്തും

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 500 ബസുകള്‍ ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്ക് വേണ്ടിയാണ് ബസുകള്‍. തൊഴിലാളികളുമായി ബസുകള്‍ നാളെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ആയിരം ബസുകള്‍ ഒരുക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തെഴുതിയിരുന്നു. 

നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ വഴിമധ്യേ അപകടങ്ങളില്‍ പെടുന്നതും മരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക കത്തയച്ചത്. ബസുകളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും