ദേശീയം

ബസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും ; ഗ്രീന്‍ സോണുകള്‍ തുറക്കും ; കൂടുതല്‍ ഇളവുകളുമായി നാലാംഘട്ട മാര്‍ഗരേഖ ഇന്നിറങ്ങിയേക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലാംഘട്ട ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങിയേക്കും.

നാലാംഘട്ടത്തില്‍ പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. പ്രത്യേക ട്രെയിന്‍സര്‍വീസ് തുടങ്ങിയ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകളും ആഭ്യന്തര വിമാന സര്‍വീസുകളും പുനരാരംഭിച്ചേക്കും. മെട്രോ സര്‍വീസുകള്‍ക്കും പച്ചക്കൊടി കാണിക്കുമെന്നാണ് വിവരം. ഹോട്ട്‌സ്‌പോട്ടുകള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും.

ഗ്രീന്‍ സോണിലുള്ള നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി നീക്കം ചെയ്യും. ഓറഞ്ച് സോണില്‍ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. റെഡ്‌സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ തുടങ്ങിയവയ്ക്ക് ഇളവ് നല്‍കിയേക്കും. അതേസമയം കണ്ടെയ്ന്‍മെന്റ് ഏരിയകളില്‍ കര്‍ശന നിയന്ത്രണം തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍