ദേശീയം

ഏപ്രില്‍ 14 വരെ രാജ്യത്ത് 10,000 കോവിഡ് ബാധിതര്‍;  മെയ് 17 വരെ 90,000;  വര്‍ധനവില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് ഉയരുകയാണണ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.  ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ അത് 90,927 ആയി. 

ഇന്നലെയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായത്. ഇന്നലെ മാത്രം 4,987 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിന് മുന്‍പ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥീരീകരിച്ചത് മെയ് 11നായിരുന്നു. അന്ന് 4,213 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 97 പേര്‍ മരിക്കുകയും ചെയ്തിരുന്നു

ആദ്യത്തെ 75 ദിവസത്തിനുള്ളില്‍ പതിനായിരം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 22 വരെ അത് 20,000 ആയി ഉയര്‍ന്നു. പിന്നീട് ഏഴുദിവസത്തിനുള്ളില്‍ അത് മുപ്പതിനായിരമായി. വീണ്ടും നാല് ദിവസത്തിനുള്ളില്‍ അത് നാല്‍പ്പതിനായിരമായി. 12 ദിവസത്തിനുളളില്‍ അത് 90,000 കടന്നു.

ഇന്നലെമാത്രം മഹാരാഷ്ട്രയില്‍ 1,606 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്ത് 1,057, തമിഴ്‌നാട് 477, ഡല്‍ഹി 438, രാജസ്ഥാന്‍ 233, ഉത്തര്‍പ്രദേശ് 201, മധ്യപ്രദേശ് 194, ബിഹാര്‍ 161, പശ്ചിമബംഗാള്‍ 115, ജമ്മുകശ്മീര്‍ 108 എന്നിങ്ങനെയാണ് 
കണക്കുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്