ദേശീയം

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികവിഹിതം, ബ്ലോക്കുകളിൽ പബ്ലിക് ഹെൽത്ത് ലാബ് ; ജില്ലകളിൽ പകര്‍ച്ചവ്യാധി ചികില്‍സാ ബ്ലോക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി അധികമായി വകയിരുത്തിയതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 300 അധിക തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യം. കുടിയേറ്റ തൊഴിലാളിക്ക് മൺസൂൺ കാലത്തും തൊഴിൽ ഉറപ്പാക്കും. ബജറ്റ് എസ്റ്റിമേറ്റിൽ 60000 കോടിയോളം രൂപ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍

പൊതുജനാരോ​ഗ്യ രം​ഗത്ത് 15,000 കോടി രൂപയുടെ പദ്ധതികൾ.  11.08 കോടി രൂപയുടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ കോവിഡ് പ്രതിരോധത്തിനായി നല്‍കി. എല്ലാ ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധി ചികില്‍സാ ബ്ലോക്കുകള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെൽത്ത് ലാബുകൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങും. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാകും. ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തു. പാപ്പർ പരിധി ഒരു കോടിയായി ഉയർത്തി. കോവിഡ് കാരണം ഒരു കോടി വരെ തിരിച്ചടവ് മുടങ്ങിയാൽ ഒരു വർഷത്തേക്ക് നടപടിയില്ല. വ്യാവസായ, വാണിജ്യ സംരംഭങ്ങള്‍ക്കുള്ള തടസങ്ങള്‍ ഒഴിവാക്കും. കമ്പനിനിയമത്തിലെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഒഴിവാക്കല്‍ പദ്ധതിയുണ്ടാകും. സാങ്കേതിക പിഴവ് ക്രിമിനൽ കുറ്റമാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'