ദേശീയം

രാജ്യം നിര്‍ണായക ഘട്ടത്തില്‍ ; സ്വയംപര്യാപ്ത ഭാരതം ലക്ഷ്യമെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യം കടന്നുപോകുന്നത് അതി സങ്കീര്‍ണ്ണമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ്. കോവിഡ് പ്രതിസന്ധി അവസരമാക്കി സ്വയംപര്യാപ്ത ഭാരതമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും പണവും നിയമവും ഉപയോഗിക്കണം. ഇവയാകണം അടിസ്ഥാന തത്വങ്ങള്‍. പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.

ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നിവയില്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തി. ആളുകളിലേക്ക് നേരിട്ട് പണമെത്തിക്കുന്നില്ല എന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കും കേന്ദ്രമന്ത്രി മറുപടി നല്‍കി. വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് ആളുകള്‍ക്ക് പണം നല്‍കി. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി സ്ത്രീകള്‍ക്ക് പണമെത്തിച്ചു.

10,025 കോടി രൂപ ജന്‍ധന്‍ അക്കൗണ്ടിലൂടെ കൈമാറി. 6.81 കോടി സൗജന്യ സിലിണ്ടര്‍ നല്‍കി. 16 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്കായി വിനിയോഗിച്ചു. 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷ്യധാന്യം എത്തിക്കാനായി. ഇതിന് എഫ്‌സിഐ, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് നന്ദി പറയുന്നു.

കര്‍ഷകര്‍ക്ക് രണ്ടുമാസത്തേക്ക് അധികം ഭക്ഷ്യധാന്യം നല്‍കി. കുടിയേറ്റ തൊഴിലാളികളുംട സുരക്ഷിതത്വം ഉറപ്പാക്കും. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ 85 ശതമാനം പണവും കേന്ദ്രസര്‍ക്കാരാണ് വിഹിച്ചത്. 15 ശതമാനം പണമാണ് സംസ്ഥാനങ്ങള്‍ വഹിച്ചതെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന