ദേശീയം

'രാഹുൽ ​ഗാന്ധി നാണക്കേട്, ഒട്ടും ബഹുമാനമില്ല'- സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയോട് യാതൊരു ബാഹുമാനവുമില്ലെന്നും രാഹുൽ ഒരു നാണക്കേടാണെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബഹുമാനത്തിന്റെ ഒരു കണിക പോലും തനിക്ക് അദ്ദേഹത്തോട് തോന്നുന്നില്ല ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ സ്മൃതി തുറന്നടിച്ചു.  

നിങ്ങളുടെ വയസ് അമ്പതുകളിലെത്തിയിരിക്കുന്നു, എന്നാൽ ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ലെങ്കിൽ ഒരാളിൽ നിന്നും നിങ്ങൾക്ക് ബഹുമാനം ലഭിക്കില്ലെന്ന് രാഹുലിനെ സൂചിപ്പിച്ചു കൊണ്ട് സ്മൃതി പറഞ്ഞു. രാഹുൽ എന്നാൽ ഒരു നാണക്കേടാണ് ഒരു ബഹുമാനവും അർഹിക്കുന്നില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവർ വ്യക്തമാക്കി. 

നീരവ് മോദി, വിജയ് മല്ല്യ എന്നിവർക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ നിശ്ശിതമായി വിമർശനമുയർത്തിയിരുന്നു. ഈ കാരണത്തിലാണോ രാഹുലിനെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന് യുപിഎ ഭരണകാലത്ത് കോൺഗ്രസ് അല്ലേ തട്ടിപ്പുകാർക്ക് അവസരം നൽകിയത് എന്നായിരുന്നു സ്മൃതിയുടെ മറുപടി. വിവാദമായ പല കേസുകളിലും കോൺഗ്രസിന്റെ ഇടപെടൽ പ്രകടമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും രാഹുൽ കേന്ദ്രത്തിനെതിരെ വിമർശവുമായി രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും ധന സഹായം നൽകുന്നതിന് പകരം പണം കടം കൊടുക്കുന്ന ആളുകളെ പോലെ കേന്ദ്രം പെരുമാറുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി