ദേശീയം

ബീഹാറില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു ;  ഒമ്പത് അതിഥി തൊഴിലാളികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പട്‌ന : ബീഹാറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് അതിഥി തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭഗല്‍പൂരിലെ നൗഗാചിയയിലാണ് സംഭവം.

തൊഴിലാളികളുമായി പോയ ബസ് ഉരുമ്പുപൈപ്പുകളുമായെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് ട്രക്ക് മറിഞ്ഞ് ഇരുമ്പുപൈപ്പുകള്‍ ചിതറിവീണു. 

ഇരുമ്പുപൈപ്പുകള്‍ക്കിടയില്‍പ്പെട്ടാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് നൗഗാചിയ പൊലീസ് സൂപ്രണ്ട് നിധി റാണി പറഞ്ഞു. മരിച്ചവരില്‍ മിക്കവരും ഈസ്റ്റ്, വെസ്റ്റ് ചമ്പാരണ്‍ ജില്ലകളില്‍ ഉള്ളവരാണെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. 

ഇന്ന് രാജ്യത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 16 ആയി. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് വ്യത്യസ്ത അപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി