ദേശീയം

യുപിയിലും മഹാരാഷ്ട്രയിലും വാഹനാപകടം :  ഏഴ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. യുപിയിലെ ഝാന്‍സി മിര്‍സാപൂര്‍ ഹൈവേയിലാണ് അപകടം ഉണ്ടായത്. തൊഴിലാളികളുമായി പോയ വാഹനം മറിയുകയായിരുന്നു. 

അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. വാഹനത്തില്‍ 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

മഹാരാഷ്ട്രയിലെ യാവത്മാലിലാണ് ഇന്നു പുലര്‍ച്ചെ മറ്റൊരു അപകടം ഉണ്ടായത്. കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സോളാപൂരില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത