ദേശീയം

24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 534പേര്‍ക്ക് കോവിഡ്;രാജസ്ഥാനില്‍  ഇന്ന് ഉച്ചവരെ വൈറസ് സ്ഥിരീകരിച്ചത് 107പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 534പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 11088ആയി. 5720പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 176പേര്‍ മരണത്തിന് കീഴടങ്ങി. 

അതേസമയം, രാജസ്ഥാനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ 107പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5952പേര്‍ക്കാണ് രാജസ്ഥനില്‍ രോഗം ബാധിച്ചത്. 143 പേര്‍ മരിച്ചു. 

കര്‍ണാടകയില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമുതല്‍ ഇന്നുച്ചയ്ക്ക് 12വരെയുള്ള സമയത്തില്‍ 63പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1458പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 864പേര്‍ ചികിത്സയിലാണ്. 41പേര്‍ മരിച്ചു. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5611 കോവിഡ് കേസുകളാണ്.  140പേര്‍ ഈ സമയത്തിനുള്ളില്‍ മരിച്ചു. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഒരുദിവസത്തിനുള്ളില്‍ ഇത്രയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 5000 കടക്കുന്നത്.ജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു