ദേശീയം

പ്രകമ്പനം തീർത്ത് അജ്ഞാത ശബ്ദം; കേട്ടത് 54 കിലോമീറ്റർ വരെ; ഞെട്ടിത്തരിച്ച് ബം​ഗളൂരു; ദുരൂഹം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദുരൂഹമായ ഒരു ശബ്ദം സൃഷ്ടിച്ച ഞെട്ടലിലാണ് ബംഗളൂരു. ശബ്ദത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അജ്ഞാതമായ ശബ്ദം കേട്ടത്. 

ദേവനഹള്ളിയിലെ ബംഗളൂരു വിമാനത്താവളം മുതല്‍ 54 കിലോ മീറ്റര്‍ അകലെയുള്ള ഇലക്ട്രോണിക് സിറ്റി വരെ ശബ്ദം കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ബംഗളൂരുവിലെ കല്യാണ്‍ നഗറിലും സെന്‍ട്രല്‍ ബംഗളൂരുവിലെ എംജി റോഡിലും സമീപ പ്രദേശങ്ങളായ മാരത്തഹള്ളി, വൈറ്റ്ഫീല്‍ഡ്, സര്‍ജപുര്‍, ഹെബ്ബഗോഡി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഈ അജ്ഞാത ശബ്ദം കേട്ടുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കമ്പത്തിന്റെ ഭാഗമായല്ല ശബ്ദം ഉണ്ടായതെന്ന് കര്‍ണാടക നാച്ചുറല്‍ ഡിസാസ്റ്റര്‍ മോണിട്ടറിങ് സെന്റര്‍ (കെഎസ്എന്‍ഡിഎംസി) അറിയിച്ചിട്ടുള്ളത്. ഉച്ചത്തിലുള്ള, ഉറവിടം എവിടെ എന്ന് അറിയാത്ത ശബ്ദം മാത്രമാണ് ഇതെന്നും കെഎസ്എന്‍ഡിഎംസി വ്യക്തമാക്കുന്നു.

ഭൂകമ്പം ഒരു സ്ഥലത്തു മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതാണ്. ഞങ്ങള്‍ ഞങ്ങളുടെ സെന്‍സറുകള്‍ പരിശോധിച്ചു. ഭൂകമ്പമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ബംഗളൂരുവില്‍ അനുഭവപ്പെട്ട ശബ്ദം ഭൂകമ്പത്തിന്റെ ഭാഗമായി ഉണ്ടായതല്ല- കെഎസ്എന്‍ഡിഎംസി പറയുന്നു.

അതേസമയം, കേട്ട ശബ്ദത്തിന്റെ ഉറവിടം ആരാഞ്ഞും മറ്റാരെങ്കിലും അത് കേട്ടോയെന്നും അറിയാന്‍ നിരവധി പേരാണ് ട്വീറ്റുകളുമായി എത്തിയത്. യുദ്ധ വിമാനത്തിന്റെ ശബ്ദമാണെന്നും മറ്റുമാണ് പലരും അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി