ദേശീയം

24 മണിക്കൂറിനിടെ 571 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധയ്ക്ക് ശമനമില്ലാതെ ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 11659 ആയി. 194 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 534 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 5500 ലധികം ആളുകള്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 1,12,359 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45300 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 3435 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ