ദേശീയം

കോവിഡ് ബാധിതനായ ഭര്‍ത്താവിനെ കാണാനില്ലെന്ന് സ്ത്രീ; മരിച്ചെന്ന് ആശുപത്രി അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് ബാധിതനായ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി സ്ത്രീ. ഹൈദരാബാദുകാരിയായ അല്ലംപള്ളി മാധവി എന്ന സ്ത്രീയാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി രംഗത്തെത്തിയത്.

എന്നാല്‍ കോവിഡ് ബാധിതന്‍ മെയ് ഒന്നിന് മരിച്ചെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇയാളെ സംസ്‌കരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്.

'42 വയസ്സ് പ്രായമുള്ള മധുസൂദനനെ ഏപ്രില്‍ 30നാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയ അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായിരുന്നതിനാല്‍ രക്ഷിക്കാനായില്ല, മെയ് ഒന്നിന് അദ്ദേഹം മരിച്ചു. നടപടിക്രമമനുസരിച്ച്, കുടുംബാംഗങ്ങളെ അറിയിക്കുകയും പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പൊലീസിന് കൈമാറുകയും ചെയ്തു. ഒരു കാരണവശാലും കുടുംബം മുന്നോട്ട് വരുന്നില്ലെങ്കില്‍, സംസ്‌കാരം കോര്‍പ്പറേഷനാണ് നടത്താറ്. ഈ കേസില്‍ കോര്‍പ്പറേഷന്‍ സംസ്‌കാരം നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.'- ഗാന്ധി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

മെയ് ഒന്നിന് മധുസൂദനന്‍ മരിച്ചതായി പൊലീസ് കേസ് ഷീറ്റിലും വ്യക്തമാക്കുന്നുണ്ട്. മധുസൂദനന് യാത്രാചരിത്രമൊന്നുമില്ല.ഏപ്രില്‍ 30ന് കിംഗ് കോട്ടിയുടെ ഒപിയില്‍ നിന്നാണ് മധുസൂദനെ ഗാന്ധി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

അല്ലംപള്ളി മാധവി എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. പഴയ ട്വീറ്റുകളും അപ്രത്യക്ഷമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു