ദേശീയം

കോവിഡില്‍ പിടിവിട്ട് ഈ സംസ്ഥാനങ്ങള്‍; മഹാരാഷ്ട്ര 45000ലേക്ക്, ആശങ്കയായി തമിഴ്‌നാട്; സംസ്ഥാനം തിരിച്ചുളള കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2940 പേരിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 44582 ആയി ഉയര്‍ന്നു. ഈ സമയപരിധിയില്‍ 857 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 63 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലാണ് തമിഴ്‌നാടിന്റെ സ്ഥാനം.24 മണിക്കൂറിനിടെ 786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ 846 പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 15000ലേക്ക് കടക്കുകയാണ്.

ഗുജറാത്താണ് കോവിഡ് കേസുകള്‍ കൂടുതലുളള മറ്റൊരു സംസ്ഥാനം. 24 മണിക്കൂറിനിടെ 363 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ 392 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 29 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 13268 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു ദിവസത്തിനിടെ 660 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ 330 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14 പേര്‍ മരണത്തിന് കീഴടങ്ങി.12319 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 6494, 6170, 5735 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ കണക്കുകള്‍. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരില്‍ 80 ശതമാനവുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി