ദേശീയം

തുടര്‍ച്ചയായ രണ്ടാംദിനവും ആറായിരത്തിലേറെ പേര്‍ക്ക് കോവിഡ് ; രോഗബാധിതരുടെ എണ്ണം   ഒന്നേകാല്‍ ലക്ഷം കടന്നു, ആശങ്ക

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ ആശങ്കാജനകമായി അതിവേഗം വ്യാപിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. രാജ്യത്ത് 1,25,101 രോഗികളാണ് ഇതുവരെയുള്ളത്. ഇന്നലെ കോവിഡ് ബാധിച്ച് 137 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 3720 ആയി.

ലോകത്തും കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കോവിഡ് സ്ഥീരികരിച്ച് ചികില്‍സയിലുള്ളവര്‍ 53,01,408 പേരാണ്. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് ഒരുലക്ഷത്തോളം പേര്‍ക്കാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39,907 ആയി. ഇന്നലെ മാത്രം മരിച്ചത് 5243 പേരാണ്. അമേരിക്കയില്‍ 1283 ജീവനുകളാണ് കോവിഡ് മൂലം പൊലിഞ്ഞത്. ചികില്‍സയിലുള്ളവരില്‍ 44584 പേരുടെ നില അതീവഗുരുതരമാണ്.

അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുഎസില്‍ 24 മണിക്കൂറിനിടെ 24,114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 16,45,094 ആയി. മരണം 97,647 ആയി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാമതെത്തി. 3,30,890 രോഗികളാണ് ബ്രസീലിലുള്ളത്. റഷ്യയില്‍ 3,26,448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 2,81,904, ബ്രിട്ടന്‍ 2,54,195 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു