ദേശീയം

മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡീഷയില്‍; വിശദീകരണവുമായി റെയില്‍വെ

സമകാലിക മലയാളം ഡെസ്ക്

കുടിയേറ്റ തൊഴിലാളുകളുമായി മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ എത്തിയത് ഒഡീഷയിലെ റോര്‍ക്കേലയില്‍. മെയ് 21ന് മുംബൈയിലെ വസായി റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് ഒഡീഷയിലെത്തിയത്. 

ലോക്കോ പൈലറ്റിന് വഴിതെറ്റിയതാണ് എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. ഒഡീഷയില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ വഴിമാറി ഓടിയ കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. 

അതേസമയം, ട്രെയിന്‍ വഴിതിരിച്ച് വിട്ടതാണ് എന്നാണ് റെയില്‍വെയുടെ വിശദീകരണം. തിരക്ക് ഒഴിവാക്കാനായി ബിഹാറിലേക്കുള്ള ട്രെയിനുകളും റോര്‍ക്കേല വഴി തിരിച്ചുവിട്ടിരുന്നു എന്നാണ് റെയില്‍വെ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'