ദേശീയം

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് പട്ടാളം തടഞ്ഞുവച്ചു; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് പട്ടാളം തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ- ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പെട്രോളിങ് നടത്തിയ കരസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘത്തെയാണ് തടഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. 

ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് സ്ഥിതി ഗതികള്‍ ശാന്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ സേന നിഷേധിച്ചു. 

ഐടിബിപി ജവാന്‍മാരുടെ ആയുധങ്ങള്‍ ചൈനീസ് പട്ടാളം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അല്‍പസമയത്തിനകം ആയുധങ്ങള്‍ മടക്കി നല്‍കി ഇവരെ വിട്ടയച്ചെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി