ദേശീയം

തമിഴ്നാട്ടിൽ ഇന്ന് കോവിഡ് 765 പേർക്ക്; എട്ട് മരണം; രോ​ഗികളുടെ എണ്ണം 16,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 765 പേര്‍ക്ക്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 16,277 ആയി. 7839 പേരാണ് നിലവില്‍ വൈറസ് ബാധിതര്‍. എട്ട് പേരാണ് തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 111 ആയെന്നും ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 587 പേരും ചെന്നൈയില്‍ ഉള്ളവരാണ്. സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 44 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 39 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും കേരളം, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഓരോരുത്തര്‍ക്കും വീതം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

833 പേര്‍ ഇന്ന് തമിഴ്‌നാട്ടില്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം 8324 ആണ്. 5643 പേര്‍ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും