ദേശീയം

ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം; ജാ​ഗ്രതാ നിർദ്ദേശം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെട്ടുകിളി ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുപി സർക്കാർ സംസ്ഥാന വ്യാപകമായി ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

സംസ്ഥാനത്തെ ആഗ്ര, അലിഗഢ്, ബുലന്ദ്ശഹർ, കാൺപുർ, മഥുര എന്നി 17 ജില്ലകളിൽ വെട്ടുകിളി ആക്രമണം ഉണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു. 2.5 മുതൽ മൂന്ന് കിലോമീറ്റർ വരെ ദൂരത്തിൽ കൂട്ടമായി കറങ്ങുന്ന വെട്ടുകിളികൾ രാജ്യത്ത് പ്രവേശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവ വലിപ്പത്തിൽ ചെറുതാണ്.

ആഗ്രയിൽ വെട്ടുകിളി ആക്രമണത്തിൽ നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി കെമിക്കൽ സ്‌പ്രേകൾ ഘടിപ്പിച്ച 204 ട്രാക്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഝാൻസിയിൽ വെട്ടുകിളികളുടെ അക്രമം തടയുന്നതിനായി രാസ വസ്തുക്കളുമായി കരുതിയിരിക്കാൻ അഗ്നിശമനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വെട്ടുകിളികളെ തുരത്തുന്നതിനായി രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഒരു സംഘം എത്തിയിട്ടുണ്ടെന്ന് അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ കമൽ കത്യാർ പറഞ്ഞു.

ഏപ്രിൽ രണ്ടാം വാരത്തോടെയാണ് പാകിസ്ഥാനിൽ നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിച്ചു. കഴിഞ്ഞ വർഷം ഗുജറാത്തിലെ ബനസ്‌കന്ത, പാടൻ, കച്ച് എന്നീ മൂന്ന് അതിർത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിളകൾ മുഴുവൻ വെട്ടുകിളി ആക്രമണത്തിൽ നശിച്ചിരുന്നു. 

വെട്ടുകിളികൾ പച്ച പുല്ലും പച്ചപ്പും ഉള്ള സ്ഥലങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. അതിനാൽ, അത്തരം സ്ഥലങ്ങളിലേക്കുള്ള സഞ്ചാരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കർഷകർക്കും പൊതുജനങ്ങൾക്കും നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്- ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. 

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ സമീപകാലത്തെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് കഴിഞ്ഞ 27 വർഷത്തിനിടെ മധ്യപ്രദേശിൽ ഉണ്ടായത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും പാത്രങ്ങൾ, പെരുമ്പറ എന്നിവ മുഴക്കിയും ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുരത്താനാകുമെന്ന് സംസ്ഥാനത്തെ കാർഷിക വകുപ്പ് പറയുന്നു. രാത്രി ഏഴ് മുതൽ ഒൻപത് വരെയാണ് ഇവ വിശ്രമിക്കുക. ഈ സമയം ഉപയോഗിച്ച് ഇവയുടെ സഞ്ചാര ഗതി അറിഞ്ഞിരിക്കണമെന്ന് കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു