ദേശീയം

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൊറോണ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ രണ്ടുപേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായി കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 2182 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 44 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1431 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഈ ആഴ്ചയില്‍ രേഖപ്പെടുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. 635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം  14,053 ആയി ഉയര്‍ന്നു. കഴിഞ്ഞവെള്ളിയാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് 660 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്്.

കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി അടച്ചു. ഡല്‍ഹിയുടെ സമീപ ജില്ലയായ ഗാസിയാബാദിലേയ്ക്കുള്ള അതിര്‍ത്തിയാണ് അടച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കൊഴികെ ഡല്‍ഹിയിലേയ്ക്കും തിരിച്ചുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 276 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഡല്‍ഹിയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വരാനിരിക്കുന്ന ഏതു സാഹചര്യവും നേരിടാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം ഘട്ട ലോക്ക്ഡൗണില്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ മൂലം കോവിഡ് കേസുകളില്‍ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി