ദേശീയം

മണിപ്പൂരില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മണിപ്പൂരില്‍ അനുഭവപ്പെട്ടത്.

രാത്രി 8.12നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. മണിപ്പൂരിന് പുറമേ അസമിന്റെ വിവിധ ഭാഗങ്ങളിലും മേഘാലയ, നാഗലന്‍ഡ്, മിസോറാം എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി.

മണിപ്പൂരാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂരിലെ കാക്കിംഗ് ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്  10 - 12 കിലോമീറ്റര്‍ മാറിയാണ് ഇതിന്റെ പ്രഭവ കേന്ദ്രം. മണിപ്പൂരിലെ മോയിരാങ് മേഖലയുടെ പടിഞ്ഞാറ് ഭാഗത്ത് 15 കിലോമീറ്റര്‍ മാറി 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആര്‍ക്കും ആളപായമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി