ദേശീയം

ശമനമില്ലാതെ മഹാരാഷ്ട്രയും ഗുജറാത്തും, ധാരാവിയില്‍ 42 പേര്‍ക്ക് കൂടി കോവിഡ്; കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തിന് ശമനമില്ല. ഒരു ദിവസത്തിനിടെ 2436 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52667 ആയി ഉയര്‍ന്നു.

നാളിതുവരെ 1695 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് സംസ്ഥാനത്തിന് നേരിയ ആശ്വാസമായി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച 15,786 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം പുതുതായി 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1583 ആയി ഉയര്‍ന്നു. ഇന്ന് ധാരാവിയില്‍ ആര്‍ക്കും തന്നെ മരണം സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 405 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം സംസ്ഥാനത്ത് 14468 ആയി. 6636 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 888 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളില്‍ 149 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3816 ആയി. ഗോവയില്‍ കോവിഡ് ബാധിതരുടെ എണ്ണം 67 ആയി. 48 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി ഗോവ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മണിപ്പൂരില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം 36 ആയി. 32 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

പഞ്ചാബില്‍ 24 മണിക്കൂറിനിടെ 21 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 128 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്ത് 2081 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്