ദേശീയം

ഡല്‍ഹിയില്‍ ഒറ്റദിവസത്തിനിടെ 792 പേര്‍ക്ക് കോവിഡ്; 15,000 കടന്നു; മരണം 303

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. കോവിഡ് രോഗികളുടെ ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് ബാധിതര്‍ 15,000 കടന്നു. മരണം 303 ആയി.

15,257 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7, 264 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്നലെ മാത്രം 310 പേരാണ് രോഗമുക്തി നേടിയത്. 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹി. മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് രോഗികളുടെ പട്ടികയില്‍ മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ