ദേശീയം

കര്‍ണാടകയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നതിനും വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കര്‍ണാടകയില്‍ ഇന്ന് 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2533 ആയി ഉയര്‍ന്നു. 

അതിനിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുളള വിമാനങ്ങളും ട്രെയിനുകളും കര്‍ണാടക വിലക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ നിന്നുളള വാഹന ഗതാഗതമാണ് കര്‍ണാടക സര്‍ക്കാര്‍ വിലക്കിയത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് റോഡുമാര്‍ഗം എത്തുന്നതിനും വിലക്കുണ്ട്എന്ന് സാരം. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളാണ് ഇവ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി