ദേശീയം

നാടിനെ വിറപ്പിച്ച പുള്ളിപ്പുലി ഒടുവില്‍ വലയില്‍; പിടിക്കാനുള്ള ശ്രമത്തിനിടെ ആക്രമിച്ചു; രണ്ട് വനപാലകര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ദിവസങ്ങളോളം ഒരു നാടിന്റെ ഉറക്കം കെടുത്തിയ പുള്ളിപ്പുലിയെ വനപാലകര്‍ ഒടുവില്‍ കുരുക്കി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ രാജംപേട് ഗ്രാമത്തില്‍ നിന്നാണ് പുലിയ വനപാലകര്‍ കുരുക്കിയത്. പുലിയെ പിടികൂടി ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.

രാവിലെ മുതല്‍ വനപാലകര്‍ ഇതിനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. അതിനിടെ പുലിയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റു.

രാജംപേടിലെ തണ്ടയിലുള്ള ഒരു വയലിനു ചുറ്റുമുള്ള വേലിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ രാവിലെ കണ്ടത്. ഇതോടെ നാട്ടുകാര്‍ വനം ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. നീണ്ട നേരത്തെ ശ്രമത്തിനൊടുവിലാണ് വനപാലകര്‍ ഇതിനെ കുരുക്കിയത്.

നാല് മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് നിന്ന് മറ്റൊരു പുലിയേയും വനപാലകര്‍ പിടികൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'