ദേശീയം

മദ്യ ഉപയോഗം മൗലിക അവകാശമല്ല, നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം: കെജരിവാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യം ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതും മൗലിക അവകാശമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. നികുതി ചുമത്തി അതു നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മദ്യത്തിന് എഴുപതു ശതമാനം കൊറോണ നികുതി ചുമത്തിയതിന് എതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.

മദ്യത്തിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അതു നികുതി ചുമത്തിയോ മറ്റേതെങ്കിലും പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയോ ആവാം. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അധിക തുക അത്തരത്തില്‍ ഒന്നാണ്- സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു.

മദ്യം ഉപയോഗിക്കാനോ വ്യാപാരം നടത്താനോ ഉള്ള അവകാശം മൗലിക അവകാശമല്ല. മദ്യം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.- സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ സര്‍ക്കാരിന്റെ നികുതി വരുമാനം 90 ശതമാനമാണ് ഇടിഞ്ഞത്. നാലായിരം കോടി നികുതി വരുമാനം ലഭിക്കേണ്ട സ്ഥാനത്ത് 300 കോടി മാത്രമാണ് കിട്ടിയത്, മദ്യത്തിന് അധിക നികുതി ചുമത്തേണ്ട സാഹചര്യം വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി