ദേശീയം

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം, 4.6 തീവ്രത; പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്ന് ഇറങ്ങിയോടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ഭൂകമ്പമാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി.

ഹരിയാനയിലെ റോത്തക്കാണ് പ്രഭവകേന്ദ്രം. ഡല്‍ഹിയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് റോത്തക്ക്.വെളളിയാഴ്ച രാത്രി 9 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്ക് അടിയില്‍ 3.3 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം സംഭവിച്ചത്. ഡല്‍ഹിക്കും ചുറ്റുമുളള പ്രദേശങ്ങളിലും ഏതാനും സെക്കന്‍ഡുകള്‍ പ്രകമ്പനം നീണ്ടുനിന്നു. 

ആഴ്ചകള്‍ക്ക് മുന്‍പും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്നും വീടുകളില്‍ നിന്നും ജനങ്ങള്‍ പുറത്തേയ്ക്ക് ഓടുന്ന സാഹചര്യമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം