ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് മരണം 2000 കടന്നു, 24 മണിക്കൂറിനിടെ 116 പേര്‍ക്ക് ജീവന്‍ നഷ്ടമായി; കോവിഡ് ബാധിതര്‍ 62500ലേക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആശങ്ക വര്‍ധിപ്പിച്ച് മഹാരാഷ്ട്രയില്‍ നിന്നുളള കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് സംസ്ഥാന ആരോഗ്യവകുപ്പ്. ഒറ്റദിവസം ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ച ദിവസമാണ് ഇന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 116 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്.

മരണസംഖ്യ ഉയരുന്നതിന് പുറമേ രോഗവ്യാപനവും വര്‍ധിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. 2682 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 62228 ആയി ഉയര്‍ന്നു. ഇതുവരെ 2098 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 372 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 16,000ലേക്ക് അടുക്കുന്നു. 15944 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.8609 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 980 പേര്‍ക്ക് കോവിഡ് ബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം