ദേശീയം

തീവ്രബാധിത മേഖലയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കും, രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയില്‍ യാത്രാവിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. തീവ്രബാധിത മേഖലകളില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. അതേസമയം രാജ്യത്ത് രാത്രി 9 മണിക്കും രാവിലെ അഞ്ചിനും ഇടയിലുളള സഞ്ചാരവിലക്ക് തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരിമിതമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാന്‍ അനുവദിക്കും. രാജ്യാന്തര വിമാന യാത്ര, മെട്രോ റെയില്‍, സിനിമ ഹാള്‍, ജിം, സ്വമ്മിങ് പൂള്‍, പാര്‍ക്ക്, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, തുടങ്ങി ജനം കൂട്ടം കൂടാന്‍ ഇടയുളള സ്ഥലങ്ങളിലെ നിരോധനം തുടരും. ആള്‍ക്കൂട്ടത്തിന് സാധ്യതയുളള സാംസ്‌കാരിക, മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക് ഉണ്ട്. ഇതിനെല്ലാം അനുമതി നല്‍കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുവദിക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്