ദേശീയം

യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും.  പുതുക്കിയ പരീക്ഷാ കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാത്തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ജൂണ്‍ 1-ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് എസ്എസ്‌സി അറിയിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസസ്, ഇക്കണോമിക് സര്‍വീസസ്, മെഡിക്കല്‍ സര്‍വീസസ്, സിഎപിഎഫ്, എന്‍ഡിഎ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യുപിഎസ്‌സി മാറ്റി വെച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍, സ്‌റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്‌തികകളിലേക്കുള്ള പരീക്ഷകളാണ് എസ്എസ്‌സി മാറ്റി വെച്ചിട്ടുള്ളത്.

കമ്മീഷനുകള്‍ക്ക് 2020-ലെ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഒന്നുപോലും നടത്തായിട്ടില്ല. പുതുക്കിയ പരീക്ഷാ വിവരങ്ങള്‍ യുപിഎസ്‌സിയുടെ upsc.gov.in എന്ന വെബ്‌സൈറ്റിലും എസ്.എസ്.സിയുടേത് ssc.nic.in-ലും പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി