ദേശീയം

ജൂണ്‍ 30 വരെ അന്താരാഷ്ട്ര വിമാനസര്‍വീസുകൾ ഇല്ല ; നിരോധനം തുടരുമെന്ന് വ്യോമയാനമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂണ്‍ 30 വരെ തുടരുമെന്ന് വ്യോമയാനമന്ത്രാലയം. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിസിഎ അന്താരാഷ്ട്ര യാത്ര സംബന്ധിച്ചുള്ള തീരുമാനം  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയത്.

അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയര്‍ലൈന്‍സുകളെ അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.  അണ്‍ലോക്ക് വണ്‍ മൂന്നാം ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം മാത്രമേ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രം ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത്‌ സര്‍വീസുകള്‍ പ്രോട്ടോക്കോള്‍ പ്രകാരം തുടരും. രാജ്യത്ത് ആഭ്യന്തവിമാനസര്‍വീസുകള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. അതേസമയം ജൂലൈ മാസത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി