ദേശീയം

വിവാഹേതര ബന്ധം സംശയിച്ച് 28കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവ്; മകളും ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വിവാഹേതര ബന്ധം സംശയിച്ച് 28കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവ്. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 12 വയസുകാരിയായ മകള്‍ക്കും പൊള്ളലേറ്റു. 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പെയിന്റ് തൊഴിലാളിയായ ഈശ്വര റാവുവാണ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. മദ്യത്തിന് അടിമയായ ഈശ്വര റാവു ഭാര്യയെ തല്ലുന്നത് പതിവാണ്. ശനിയാഴ്ച രാവിലെ വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയുമായി ഭര്‍ത്താവ് വഴക്കുകൂടി. കുപിതനായ ഈശ്വര റാവു ബാത്ത്‌റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് യുവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇത് കണ്ട 12 വയസുകാരിയായ മകള്‍ക്ക്‌ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ