ദേശീയം

ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ചു; മഥുരയില്‍ നാലുപേര്‍ക്ക് എതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


മഥുര: യുപിയിലെ മഥുരയില്‍ ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ച നാല് യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു.നന്ദ് ബാബാ ക്ഷേത്ര വളപ്പില്‍ യുവാക്കള്‍ നിസ്‌കരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. ഫൈസല്‍ ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മഥുര റൂറല്‍ എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. 

മുകേഷ് ഗോസ്വാമി, ശിവ്ഹരി ഗോസ്വാമി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 എ, 295, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിസകാരത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രപദേശത്ത് പൊലീസിനെ വിന്യസിച്ചു. 

നിസ്‌കരിക്കാന്‍ സമ്മതം നല്‍കിയിരുന്നില്ല എന്ന് ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള കന്‍ഹ ഗോസ്വാമി പറയുന്നു. അതേസമയം, നിസ്‌കാര സമയം ആയതിനാലാണ് തങ്ങള്‍ നിസ്‌കരിച്ചതെന്നും പ്രശ്‌നമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അറസ്റ്റിലായ യുവാവിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം