ദേശീയം

ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കു സുരക്ഷ നല്‍കില്ല, ആവശ്യം സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരക്ഷ ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട്, ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി നല്‍കിയ കത്ത് സുപ്രീം കോടതി തള്ളി. സര്‍വീസില്‍നിന്നു വിരമിച്ച ജഡ്ജി എസ്‌കെ യാദവിന് ഇനിയും സുരക്ഷ നല്‍കേണ്ടതില്ലെന്ന് ജസ്റ്റിസ് റോഹിന്‍ടന്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

കേസിന്റെ പ്രത്യേകത കണക്കിലെടുത്താണ് സ്‌പെഷല്‍ സിബിഐ ജഡ്ജിയായ എസ്‌കെ യാദവിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതു ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന ആവശ്യപ്പെട്ടാണ് ജഡ്ജി സുപ്രീം കോടതിക്കു കത്ത് അയച്ചത്. 

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരെയും വെറുതെ വിട്ട് അടുത്തിടെ കോടതി വിധി പറഞ്ഞിരുന്നു. മസിജ്ദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ലെന്നാണ് കോടതി വിലയിരുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം