ദേശീയം

ഒരേ സമയം ആറ് റോക്കറ്റുകള്‍ തൊടുക്കും; ചൈനയെ വിറപ്പിക്കാന്‍ 'പിനാക'യുടെ പുതിയ രൂപം, അതിര്‍ത്തിയിലേക്ക് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലിന് 90 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യം വരെ തകര്‍ക്കാന്‍ സാധിക്കും. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പരിഷ്‌കരിച്ച പിനാക റോക്കറ്റുകള്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമാകും.

ഒരേ സമയം ആറ് പിനാക റോക്കറ്റുകള്‍ വരെ വിക്ഷേപിക്കാനുള്ള സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. ഒഡീഷ തീരത്തെ ചന്ദിപൂരിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

നിലവില്‍ ഉപയോഗത്തിലുള്ള എംകെ-1 ശ്രേണിയിലുള്ള റോക്കറ്റുകള്‍ക്ക് പകരമാണ് ഭാവിയില്‍ ഇത് ഉപയോഗിക്കുക. നിലവിലുള്ള റോക്കറ്റുകള്‍ക്ക് 36 കിലോമീറ്റര്‍ വരെ മാത്രമാണ് ദൂരപരിധി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ