ദേശീയം

അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു; അര്‍ണബിന്റെ  അറസ്റ്റിനെ അപലപിച്ച് പ്രകാശ് ജാവഡേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥാക്കാലത്തെ ഓര്‍മിപ്പിക്കും വിധമാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണ് ഇതെന്ന് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. 

രണ്ടു വര്‍ഷം പഴക്കമുള്ള ആത്മഹത്യാ പ്രേരണാ കേസിലാണ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകര്‍കരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് അറസ്റ്റിനു പിന്നാലെ ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാവിലെ അര്‍ണബിന്റെ വീട്ടില്‍ എത്തിയാണ് മുംബൈ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ അലിബാഗിലേക്കു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്.ത തന്നെ പൊലീസ് കൈയേറ്റം ചെയ്തതായി അര്‍ണബ് പൊലീസ് വാനില്‍ ഇരുന്നു പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു