ദേശീയം

പരിചയപ്പെട്ടത് ഡേറ്റിങ്ങ് ആപ്പിലൂടെ, വിളിച്ചുവരുത്തി യുവതി സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി; ഹണിട്രാപ്പില്‍ കുടുങ്ങി എന്‍ജിനീയര്‍, ആറു ലക്ഷം രൂപ നഷ്ടപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹണിട്രാപ്പില്‍ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ആറുലക്ഷം രൂപ നഷ്ടമായി. വീട്ടില്‍ വിളിച്ചുവരുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി യുവാവിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവതിയെയും മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. ഡേറ്റിങ്ങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ തട്ടിപ്പിന് ഇരയാക്കിയത്.  യുവതി ആവശ്യപ്പെട്ട പ്രകാരം യുവാവ് ദീപാലി ജെയ്‌ന്റെ വീട്ടില്‍ എത്തി. ഇവിടെ ദീപാലി ജെയ്‌നിന് പുറമേ നാലുപേര്‍ കൂടി ഉണ്ടായിരുന്നു. ദീപാലി ജെയ്‌നുമൊന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയാണ് തട്ടിപ്പിന് ഇരയാക്കിയത്.  

പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. യുവാവിനെ മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു ഭീഷണി. അതിനിടെ യുവാവിന്റെ മൊബൈലില്‍ നിന്ന് ദീപാലി ജെയ്‌ന്റെ മെസേജുകള്‍ നീക്കം ചെയ്തു. ഭീഷണിക്ക് വഴങ്ങിയ യുവാവ് മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നാലുലക്ഷം രൂപ കൈമാറി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ടു ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായും പൊലീസ് പറയുന്നു. 

വിവരം പൊലീസില്‍ അറിയിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ യുവാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപാലി ജെയ്‌ന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു