ദേശീയം

സഹോദരി പിരിച്ചുവിട്ടു, കമ്പനിയില്‍ മോഷണം നടത്തി 22കാരന്റെ പ്രതികാരം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ സഹോദരിയുടെ ഓഫീസില്‍ മോഷണം നടത്തി യുവാവിന്റെ പ്രതികാരം. 12 കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ചിരുന്ന സര്‍ജിക്കല്‍ ഗ്ലൗസ് മോഷ്ടിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തെക്ക്കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഗ്ലൗസ് വാങ്ങിയ ആളെയും പിടികൂടിയിട്ടുണ്ട്.ഗ്ലൗസ് നഷ്ടമായെന്ന സഹോദരിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ അബ്ദുസ് സുഭാന്‍ ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് സഹോദരനെ തിരിച്ചറിഞ്ഞത്.

അബ്ദുസ് സുഭാന്‍ മുന്‍പ് സഹോദരിയുടെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് അബ്ദുസ് സുഭാനെ സഹോദരി പിരിച്ചുവിട്ടത്. ജോലി തിരികെ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ