ദേശീയം

നനഞ്ഞ പടക്കമായി എല്‍ജെപി ; ചിരാഗിന്റെ പാര്‍ട്ടി രണ്ടിടത്തു മാത്രം മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിര്‍ണായ ശക്തിയാകുമെന്ന് കരുതപ്പെട്ട ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് കനത്ത തിരിച്ചടി. ആദ്യ ഫലസൂചനകള്‍ പ്രകാരം രണ്ടിടത്തു മാത്രമാണ് പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു മല്‍സരിക്കുന്ന സീറ്റുകളിലാണ് പ്രധാനമായും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. 

എല്‍ജെപിയുടെ ശക്തമായ പിന്തുണയോടെ ബിജെപി ബിഹാര്‍ ഭരിക്കുമെന്നും പ്രചാരണത്തിനിടെ ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മല്‍സരരംഗത്തുള്ള പ്രമുഖ നേതാക്കള്‍ മുന്നിട്ടു നില്‍ക്കുകയാണ്. രാഘോപൂരില്‍ ആര്‍ജെഡികോണ്‍?ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് മുന്നിട്ടു നില്‍ക്കുകയാണ്. ബങ്കിപ്പൂരില്‍ ബോളിവുഡ് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ( കോണ്‍ഗ്രസ് ) ലീഡ് ചെയ്യുന്നു. 

ഇമാം ?ഗഞ്ചില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി ലീഡ് ചെയ്യുകയാണ്. ഹസന്‍പൂരില്‍ തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ( ആര്‍ജെഡി ) മുന്നിട്ടു നില്‍ക്കുകയാണ്. ഇടതു പാര്‍ട്ടികള്‍ എട്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. 

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ ആര് ഭരിക്കുമെന്ന് വ്യക്തമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു