ദേശീയം

തമിഴ്‌നാട്ടിലും ആന്ധ്രയിലും രോഗവ്യാപനം കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 20,000 മാത്രം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. പുതുതായി 2146 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2237 പേര്‍ രോഗമുക്തി നേടിയതായും 25 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,48,225 ആയി ഉയര്‍ന്നു. ഇതില്‍ 7,18,129 പേര്‍ രോഗമുക്തി നേടി. നിലവില്‍ 18,709 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 11,387 ആയി ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രാപ്രദേശില്‍ 1886 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 8,46,245 ആയി ഉയര്‍ന്നു. നിലവില്‍ 20,958 പേര്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 8,18,473 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 6814 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്കമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും