ദേശീയം

മഹാരാഷ്ട്രയില്‍ ഇന്നും 5000ല്‍ താഴെ കോവിഡ് രോഗികള്‍; തമിഴ്‌നാട്ടിലും കര്‍ണാടകയിലും 2500ല്‍ താഴെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും 5000ല്‍ താഴെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 4496 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 7809 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 17,36,329 ആയി ഉയര്‍ന്നു. ഇതില്‍ 84,627 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. 16,05,064 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 122 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം കോവിഡ് മരണം 45,682 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ ഇന്ന് 2112 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2347 പേര്‍ രോഗമുക്തി നേടി. നിലവില്‍ തമിഴ്‌നാട്ടില്‍ 18,395 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 1728 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ഇത് 2116 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി