ദേശീയം

ബലാത്സംഗം ചെയ്തതിന് പൊലീസില്‍ പരാതി നല്‍കി; യുവതിയെയും ഭര്‍ത്താവിനെയും ഏഴുവയസ്സുകാരി മകളെയും പ്രതി കൂട്ടത്തോടെ കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍:ബലാത്സംഗത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും പ്രതി കൂട്ടത്തോടെ കത്തിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭം നടന്നത്. ബലാത്സംഗത്തിന് ഇരയായത് പൊലീസില്‍ പരാതിപ്പെട്ടതിനുള്ള വൈരാഗ്യത്തിലാണ് ക്രൂരകൃത്യം ചെയ്തത്. യുവതിയെയും ഭര്‍ത്താവിനെയും ഏഴ് വയസ്സുള്ള മകളെയുമാണ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒക്ടോബര്‍ 31നാണ് യുവതിയെ 32കാരന്‍ ബലാത്സംഗം ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു അതിക്രമം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ആദ്യം ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. 

തുടര്‍ന്ന് പ്രതി വീണ്ടും യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ശല്യം തുടര്‍ന്നതിനു പിന്നാലെ യുവതിയുടെ ഭര്‍ത്താവ് പൊലീസ് പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ പ്രതി ഇവരുടെ വീട്ടിലെത്തി കുടുംബത്തെ ജീവനോടെ കത്തിക്കുകയായിന്നു. കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍