ദേശീയം

ആധാർ ഇനി പിവിസി കാർഡ് രൂപത്തിൽ, ചെലവ് 50 രൂപ; സേവനം തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ആധാർ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പിവിസി കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ഇതിനുള്ള  ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ അറിയിച്ചു. രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ താത്കാലിക നമ്പറോ രജിസ്റ്റർ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും ഉടമസ്ഥന് കാർഡ് ആവശ്യപ്പെടാം. 

50 രൂപയടച്ച് ഓൺലൈൻ ആയി അപേക്ഷിച്ചാൽ തപാൽമാർഗം സ്പീഡ് പോസ്റ്റിൽ കാർഡ് വീട്ടിലെത്തും. കാർഡുകളിൽ സുരക്ഷയുറപ്പാക്കാൻ ക്യു ആർ കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും. 

uidai.gov.in എന്ന ലിങ്കിലൂടെ കാർഡിന് അപേക്ഷിക്കാം. ആധാർ കാർഡ് ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എംആധാർ ആപ്പ് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''